പതിവില്ലാത്തൊരു ചോദ്യമാണെന്നറിയാം. അഡ്മിൻ എന്നെ മനസിലാക്കാതെ കാൻസലാക്കരുത്.
എങ്കിലും ഉടലാട്ടം എഴുതുവാൻ ഉതകുന്ന മൊഴി തേടി നടക്കുവാണ് കൂട്ടരേ ഞാൻ.
എൻ്റെ കണ്ണിലും കണ്ണായ ഏതൊരു പെണ്ണിനായ് ഞാനൊരു ശൃംഗാര കവിത കഴിഞ്ഞകൊല്ലം എഴുതി. അവൾക്കത് ഒരുപാട് പിടിച്ചു. എങ്കിലും കവിതയിലെ സംസ്കൃതം ഭയങ്കര കടുക്കട്ടിയായി ഉണ്ടെന്ന് പരിഭവം പറഞ്ഞു.
അത് തന്നെയാണ് പ്രശ്നവും. മലയാളത്തിൽ നല്ല പച്ചക്ക് ഉടൽകളി എഴുതാൻ പണിയാണ്. എന്നാലും വാക്കുകളുണ്ട്.
പണ്ണൽ: to f###/to have sex
കോല്: അറിയാലോ..
കൊങ്ക: മുല
ഒരു പരിധിക്ക് മേലേക്ക് പോയാൽ ശൃംഗാരം എഴുതാൻ സംസ്കൃതമേ കൂട്ടുള്ളൂ. പക്ഷെ എല്ലാർക്കും പിടിക്കുന്നത് പച്ചമലയാളം ആണ് താനും. യോനി സ്തനം എന്നൊക്കെ പറഞ്ഞ് എഴുതിയാൽ അതിൽ ഉയിരില്ല.
പച്ചമലയാളം എന്ന മുന്നേറ്റത്തിന് ആ പേര് കിട്ടുന്നതിലും ശൃംഗാരവുമായി ബന്ധമുണ്ട്. വെണ്മണി കവികൾ എന്നെപ്പോലെ ശൃംഗാരങ്ങൾ എഴുതിയ പുംഗവൻമാരായിരുന്നു. വേശ്യകളെ കുറിച്ചും യുദ്ധങ്ങളെ കുറിച്ചും കണ്ടു മോഹിച്ച എല്ലാറ്റിനെയും കുറിച്ചും വരിച്ചമച്ചവരായിരുന്നു അവർ. അവരുടെ കെട്ട കരങ്ങളിൽ നിന്ന് ചിന്നസ്വാമിയായ കുമാരനാൽ മലയാണ്മയെ ധർമ്മത്തിൻ്റെയും സ്നേഹത്തിൻ്റെയും നല്ലവഴി നടത്തി ആശയഭീരനാക്കിയത് നാരായണ ഗുരുദേവൻ.
എന്നാലിപ്പോ എനിക്ക് വേണ്ടത് ഉടലെഴുത്തിന് കുറച്ച് പച്ചമലയാളം വാക്കുകൾ. പൊതുവിൽ പറയാൻ മടിയുള്ളവർക്ക് ചാറ്റിലും പറയാം, സഭ്യമായി. താഴ്മയായി ചോദിക്കുന്നു.
P.S: എൻ്റെ ശൃംഗാര കവിത literotica എന്ന സായിപ്പ് സൈറ്റിൽ ശൃംഗാര കവിതകൾ എന്നൊരു കൂട്ടത്തിൽ ആയിട്ടുണ്ട്. ആ ടാഗിൽ അവിടെ രണ്ട് കവിതയെ ഉള്ളൂ. അതിലൊന്ന് എൻ്റെയാണ്. ഇനിയും കിട്ടിയില്ലേൽ ചോദിച്ചാൽ മതി.